മഴയുടെ പ്രാര്‍ഥന
ഒറ്റ പ്രാര്‍ഥനയേ
ഉണ്ടായിരുന്നുള്ളൂ മഴക്ക്;
അലച്ചുപെയ്യും മുമ്പേ
ആ തള്ളപ്പൂച്ചയിങ്ങോട്ടെത്തണേ...
റെയില്‍വേസ്‌റ്റേഷനു പിറകിലെ
പ്ലാസ്റ്റിക് കുപ്പയുടെ മറവില്‍നിന്ന്
കുഞ്ഞുങ്ങളെ കടിച്ചുകൊണ്ടുപോകണേ...
അതുവരെ ആ വര്‍ണക്കടലാസ്
ഒരു തൊട്ടില്‍പോലെ ആടിക്കൊണ്ടിരിക്കണേ...
കാറ്റുകളും കാടന്‍പൂച്ചകളും
വിലങ്ങടിച്ചു നിര്‍ത്തിയിട്ടിരിക്കുന്ന
ചരക്കുവണ്ടിക്കപ്പുറം
വഴിയറിയാതെ കുഴങ്ങണേ...
ഇതൊന്നല്ലല്ലോ
ഒരുപാട് പ്രാര്‍ഥനകളില്ലേ?
ഒന്നുകൂടിയുണ്ട്;
അടുത്ത മഴക്കാലത്ത്
ഒരു പൂച്ചക്കുട്ടിയായി ജനിക്കണേ...
വൈപ്പര്‍ കേടായ തെരുവിലേക്ക്
മഴ മെല്ലെ നടന്നുകയറി.
ഉണ്ടായിരുന്നുള്ളൂ മഴക്ക്;
അലച്ചുപെയ്യും മുമ്പേ
ആ തള്ളപ്പൂച്ചയിങ്ങോട്ടെത്തണേ...
റെയില്‍വേസ്‌റ്റേഷനു പിറകിലെ
പ്ലാസ്റ്റിക് കുപ്പയുടെ മറവില്‍നിന്ന്
കുഞ്ഞുങ്ങളെ കടിച്ചുകൊണ്ടുപോകണേ...
അതുവരെ ആ വര്‍ണക്കടലാസ്
ഒരു തൊട്ടില്‍പോലെ ആടിക്കൊണ്ടിരിക്കണേ...
കാറ്റുകളും കാടന്‍പൂച്ചകളും
വിലങ്ങടിച്ചു നിര്‍ത്തിയിട്ടിരിക്കുന്ന
ചരക്കുവണ്ടിക്കപ്പുറം
വഴിയറിയാതെ കുഴങ്ങണേ...
ഇതൊന്നല്ലല്ലോ
ഒരുപാട് പ്രാര്‍ഥനകളില്ലേ?
ഒന്നുകൂടിയുണ്ട്;
അടുത്ത മഴക്കാലത്ത്
ഒരു പൂച്ചക്കുട്ടിയായി ജനിക്കണേ...
വൈപ്പര്‍ കേടായ തെരുവിലേക്ക്
മഴ മെല്ലെ നടന്നുകയറി.
മോഹനകൃഷ്ണന്‍ കാലടി






