പേജുകള്‍‌

2012, ഫെബ്രുവരി 2, വ്യാഴാഴ്ച

മാവിനോടു ..........

മാവിനോട്
.................

പണ്ട് കല്ലെറിഞ്ഞതൊന്നും
കണ്ടെടുക്കല്ലേ 
കല്ലിനേക്കാള് കണ്ണെറിഞ്ഞത്
കാര്യമാക്കല്ലേ

ഏറ് കൊളളാതേറ് കൊള്ളാതീറമൂത്തിട്ട്
കാക്ക കൊത്തിയ മാങ്ങ വീണത്
പാഞ്ഞെടുത്തിട്ട്
ചീഞ്ഞതറിയാതാഞ്ഞു കാ൪ന്നൊരു
നാക്ക് പൊളളീട്ട്
പ്രാക്ക് തുപ്പിയ വാക്കിനൊന്നും
പകയെടുക്കല്ലേ

നി൯റെ കൊമ്പില് ഞാത്തിയിട്ടൊരു
വള്ളിയൂഞ്ഞാലില്
കാറ്റുചേ൪ത്തു പട൪ന്നൊരാളിനെ
നീ മറക്കല്ലേ

കല്ലെറിയാ൯
കയറിടാനും
കയ്യ് പൊങ്ങാതെ
വീണടിഞ്ഞൊരയാള്ക്കു ചുറ്റും
നീ പടരുമ്പോള്
തീ പടരുമ്പോള്..
 
മിനുക്കം എന്ന സമാഹാരത്തില്‍  നിന്ന്..
https://www.thewinkstore.com/ebook/index/detail/view_ebook/ebook/207028/Minukkam 


















 

2 അഭിപ്രായ(ങ്ങള്‍):